എസ് ഐമാരുടെ പുതിയ ബാച്ചിന് പ്രാരംഭ പരിശീലനം ആരംഭിച്ചു

Posted on: April 4, 2015 12:15 pm | Last updated: April 4, 2015 at 12:15 pm

നാദാപുരം: പരിശീലനം പൂര്‍ത്തിയാക്കിയ 245 എസ് ഐ മാര്‍ക്ക് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പ്രാരംഭ പരിശീലനം തുടങ്ങി. ഇതില്‍ 18 പേരെയാണ് റൂറല്‍ ജില്ലയില്‍ പ്രാരംഭ പരിശീലനത്തിന് നിയോഗിച്ചത്.
ഒമ്പത് പേരാണ് നാദാപുരത്തെത്തിയത്.ഡ് പി ഒ ആസ്ഥാനം, നാര്‍ക്കോട്ടിക് സെല്‍, അഡ്മിനിസ്‌റ്റ്രേറ്റീവ് സെക്ഷന്‍, കണ്‍ട്രോള്‍ റൂം, എ ആര്‍ കേമ്പ്, ഡി വൈ എസ് പി, സി ഐ മാരുടെ ഓഫീസുകള്‍, കോടതി എന്നിവിടങ്ങളിലാണ് മാറി മാറി നിയമിക്കുക. എല്ലാ വിഭാഗത്തിലും പ്രാരംഭ പരിശീലനം നല്‍കിയ ശേഷം. പിന്നീട് വിവിധ സ്റ്റേഷനുകളില്‍ ജൂനിയര്‍ എസ് ഐമാരായി നിയമിക്കും.
സംഘര്‍ഷ മേഖല കൂടിയായനാദാപുരത്തെത്തിയ പുതിയ എസ് ഐമാര്‍ക്ക് ഏറെ മനസ്സിലാക്കാന്‍ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്. വി ഷിബു, കെ എം മനോജ്, എന്‍ എസ് രാജീവന്‍, വി പി ഷിജീഷ്, (ഏര്‍ണാകുളം), വി സതീഷ് കുമാര്‍, ജോസഫ് സാജന്‍, (കൊല്ലം), ബിജോയ്(തിരുവനന്തപുരം), നിപുണ്‍ശങ്കര്‍(മലപ്പുറം) എന്നിവരാണ് നാദാപുരത്തെ പ്രൊബേഷന്‍ എസ് ഐമാര്‍.