ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

Posted on: April 4, 2015 12:02 pm | Last updated: April 4, 2015 at 12:02 pm

ബഹ്‌റൈന്‍: ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. പൊടിക്കാറ്റ് മൂലം വിമാനം പുറപ്പെടാന്‍ വൈകുന്നതാണ് ഇതിനു കാരണം. ഈ മാസം ഒന്നാം തിയതി മുതല്‍ നാട്ടിലേക്കു മടങ്ങുന്നതിനായി എത്തിയവരാണു ബുദ്ധിമുട്ടിലായത്. ബോര്‍ഡിംഗ് പാസുണ്ടെങ്കിലും യാത്രക്കാര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.്. 200ലധികം മലയാളികളാണു വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്.