Connect with us

Kozhikode

ഒരു ലക്ഷം പുതിയ വരിക്കാര്‍; നാടുണര്‍ത്തി രിസാല ദിനം

Published

|

Last Updated

കോഴിക്കോട്: ലക്ഷം പുതിയ വരിക്കാര്‍ എന്ന ലക്ഷ്യവുമായി എസ് എസ് എഫ് നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രിസാല ദിനത്തില്‍ തെരുവുകളില്‍ നിറഞ്ഞപ്പോള്‍ പ്രസിദ്ധീകരണ ചരിത്രത്തില്‍ പുതിയ അധ്യായം കൂടി എഴുതിച്ചേര്‍ത്തു. ഒറ്റദിനം കൊണ്ട് ഏറ്റവും കൂടുതല്‍ വരിക്കാരെ കണ്ടെത്തിയ മലയാള പ്രസിദ്ധീകരണമെന്ന ഖ്യാതിയും രിസാലക്ക് സ്വന്തം. സംസ്ഥാനതലം മുതല്‍ യൂണിറ്റ് വരെയുള്ള നേതാക്കളും പ്രവര്‍ത്തകരും വിവിധ പ്രദേശങ്ങളില്‍ വരിചേര്‍ക്കാന്‍ ഇറങ്ങിയപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ വായനാ കുടുംബത്തില്‍ കണ്ണിചേര്‍ന്നു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സ്ഥാപന മേധാവികള്‍, പ്രൊഫഷണലുകള്‍ തുടങ്ങി മത്സ്യതൊഴിലാളികളും ചുമട്ടുതൊഴിലാളികളും വരിക്കാരായികൊണ്ട് രിസാലയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെട്ടു.
മലയാള പ്രസിദ്ധീകരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സംഘടിത മുന്നേറ്റത്തിലൂടെ ഒറ്റനാള്‍ കൊണ്ട് ലക്ഷ്യം മറികടക്കുന്നത്. ഈ മഹാവിജയത്തിന് വേണ്ടി രംഗത്തിറങ്ങിയ എസ് എസ് എഫ് ഘടകങ്ങളെയും പ്രവര്‍ത്തകരെയും സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.സംഘടിതമായ വരിചേര്‍ക്കലിന് പുറമെ ആകര്‍ഷകമായ പ്രചാരണ പദ്ധതികളും രിസാല ദിനത്തില്‍ വിവിധ ഘടകങ്ങള്‍ ആവിഷ്‌കരിച്ചു . പുസ്തക മേള, രിസാല പവലിയന്‍, കൊളാഷ്, ഗൃഹ സന്ദര്‍ശനം, സാഹിത്യ ചര്‍ച്ച, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികളിലൂടെ കൂടുതല്‍ ദേശങ്ങളിലേക്കും വ്യക്തികളിലേക്കും രിസാലയുടെ സന്ദശമെത്തിക്കാന്‍ സാധിച്ചതിന്റെ സായൂജ്യവുമായാണ് എസ് എസ് എഫ് നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ തെരുവുകളില്‍ നിന്നും പിന്‍വാങ്ങിയത്.

 

Latest