Connect with us

Malappuram

ഒപ്പന താളത്തില്‍ കൊട്ടി കയറിയത് 232 കുരുന്നുകള്‍

Published

|

Last Updated

പൊന്നാനി: പിഞ്ചോമനകളുടെ ഒപ്പന പാട്ടിന്റെ താളത്തിനൊത്ത് ഒരു ഗ്രാമം. ബിയ്യം എ എം എല്‍ പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അണി നിരന്ന് നടത്തിയ നോണ്‍ സ്റ്റോപ്പ് മെഗാ ഒപ്പനയാണ് അവതരണ ശൈലി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായത്. ഈ വിദ്യാലയത്തിലെ 232 വിദ്യാര്‍ഥികളാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നോണ്‍സ്റ്റോപ്പ് മെഗാ ഒപ്പന സംഘടിപ്പിച്ചത്.
സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ സമാപനത്തിലായിരുന്നു പരിപാടി. “പകല്‍ നിലാവ്” എന്ന പേരില്‍ സംഘടിപ്പിച്ച 93-ാം വാര്‍ഷികാഘോഷത്തിന്റെ പൊതുസമ്മേളനം പൊന്നാനി നഗരസഭ വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പൊന്നാനിയും തത്സമയ നിര്‍മാണത്തിന്റെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ സി പി മുഹമ്മദ് കുഞ്ഞിയും നിര്‍വഹിച്ചു. കോയാലി മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം സ്‌കൂള്‍ മാനേജര്‍ ടി പി റുഖിയയും കഴിഞ്ഞ അധ്യയന വര്‍ഷം മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഉണ്ണികൃഷ്ണന്‍ പൊന്നാനിയും നിര്‍വഹിച്ചു. ചടങ്ങില്‍ പൊന്നാനി നഗരസഭ കൗണ്‍സിലര്‍മാരായ പി ടി നാസര്‍, അലി ചെറുവത്തൂര്‍, പി ടി എ പ്രസിഡന്റ് എം പി കുമാരന്‍, സ്റ്റാഫ് സെക്രട്ടറി എം വി മേഴ്‌സി പ്രസംഗിച്ചു. പ്രധാനധ്യാപിക ഒ ശരീഫ സ്വാഗതവും പി കെ പുഷ്പ ലത നന്ദിയും പറഞ്ഞു. ബാലസഭ, കൂട്ടുകാര്‍ക്കൊരു യാത്രയയപ്പ്, സമ്മാനദാനം എന്നിവയും നടന്നു.