യമനില്‍ ഹൂത്തി വിമതര്‍ ഏദന്‍ നഗരം പിടിച്ചെടുത്തു

Posted on: April 3, 2015 8:15 am | Last updated: April 3, 2015 at 11:37 pm

yaman palace attackസന്‍ആ: സഊദി അറേബ്യ നേതൃത്വം നല്‍കുന്ന സംയുക്ത സൈനിക നടപടി തുടരുന്നതിനിടെ ഹൂത്തി വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന മധ്യ ഏദന്‍ നഗരം പിടിച്ചെടുത്തു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ വിമതര്‍ ശക്തമായ ആക്രമണവും നടത്തി. ഇതിനെതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 40ലേറെ പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ഒരാഴ്ചയായി സഊദിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.

സൈനിക നീക്കത്തിനിടയിലും ഹൂത്തി വിമതര്‍ ശക്തമായി രംഗത്തുണ്ടെന്നതിന്റെ സൂചനയാണ് ഇന്നലത്തെ സംഭവവികാസങ്ങള്‍.