പ്രതാപനോട് വിശദീകരണം തേടി

Posted on: April 2, 2015 10:55 pm | Last updated: April 2, 2015 at 10:55 pm
SHARE

tn prathapanതിരുവനന്തപുരം: ബാര്‍ കേസില്‍ എ ജിയെ വിമര്‍ശിച്ച ടി എന്‍ പ്രതാപന്‍ എം എല്‍ എയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരണം തേടി. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതാപന് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ തന്നോടോ കെ പി സി സി പ്രസിഡന്റിനോടോ ആണ് പറയേണ്ടത്. പ്രതാപന്‍ മുമ്പും ഇത്തരത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയതിലെ നടപടികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇപ്രാവശ്യം കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേസില്‍ സര്‍ക്കാര്‍ വേണമെങ്കില്‍ തോറ്റോട്ടെ എന്ന മട്ടിലാണ് അഡ്വക്കേറ്റ് ജനറല്‍ കേസ് വാദിച്ചതെന്നായിരുന്നു ടി എന്‍ പ്രതാപന്റെ പ്രതികരണം. കേസ് സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ താന്‍ അവിടെ കക്ഷിചേരുമെന്നും പ്രതാപന്‍ വ്യക്തമാക്കിയിരുന്നു.