ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം

Posted on: April 2, 2015 12:44 pm | Last updated: April 2, 2015 at 11:19 pm

stop rapeലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തോക്കു ചൂണ്ടി ഭഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി. ജരീഫ് നഗറിലാണ് സംഭവം. പ്രതികളെന്ന് കരുതുന്ന അഞ്ച് പേരെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഇവരില്‍ രണ്ടുപേര്‍ സഹോദരന്‍മാരാണ്.
ചൊവ്വാഴ്ച രാത്രി വീടിനുപുറത്തിറങ്ങിയ പെണ്‍കുട്ടികളെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയീ ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് സീനിയര്‍ എസ്പി സൗമിത്ര യാദവ് വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
കഴിഞ്ഞ വര്‍ഷം മെയില്‍ ബന്ധുക്കളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബദ്വാനില്‍ കെട്ടിത്തൂങ്ങി മരിച്ചതായി കണ്ടെത്തിയിരുന്നു. ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കി കെട്ടിത്തൂക്കിക്കൊന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ബലാത്സംഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച സിബിഐ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതാണെന്നും വ്യക്തമാക്കി.