Connect with us

Palakkad

വീട്ടുപകരണങ്ങള്‍ നല്‍കുന്നതിന്റെ മറവില്‍ കൊള്ളപ്പലിശ സംഘം വിലസുന്നു

Published

|

Last Updated

വേലന്താവളം: തവണകളായി പണമടച്ചു വീട്ടുപകരണങ്ങള്‍ നല്‍കുന്നതിന്റെ മറവില്‍ കൊള്ളപ്പലിശ സംഘം വിലസുന്നു. തമിഴ്‌നാട് അതിര്‍ത്തികളിലെ ചെറു പെട്ടിക്കടകളുടെ മറവിലാണ് കൊള്ളപ്പലിശ നല്‍കുന്നത്.
ഓപ്പറേഷന്‍ കുബേരയില്‍ നടപടിയെടുത്തപ്പോള്‍ ഇവര്‍ക്കെതിരെ പോലീസ് മൗനം പാലിച്ചതായി പരാതി. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് തട്ടിപ്പിനു നേതൃത്വം നല്‍കുന്നത്. പണം തവണകളായി അടച്ചാല്‍ വീട്ടുപകരണങ്ങള്‍ വീട്ടിലെത്തിക്കാമെന്നാണ് ഇവരുടെ വാഗ്ദാനം. 500 രൂപയുടെ സാധനത്തിനു 900 രൂപവരെ ഇവര്‍ ഈടാക്കും. തവണ തെറ്റിയാല്‍ പലിശയും ഈടാക്കും. 10 ആഴ്ചയാണ് തിരിച്ചടവു കാലാവധി.
ഉള്‍പ്രദേശങ്ങളിലെ വീട്ടമ്മമാരാണ് ഇവരുടെ ഉപഭോക്താക്കള്‍. വേലന്താവളത്തു തമിഴ്‌നാട് സ്വദേശി കടയുടെ മറവില്‍ അനധികൃത പണമിടപാടാണ് ജോലി. 750 രൂപ നല്‍കിയാല്‍ 10 ആഴ്ച്ചകൊണ്ട് 1250 രൂപ തിരിച്ചടയ്ക്കണം. 300 ശതമാനത്തിലേറെയാണ് പലിശ നിരക്ക്.
ഇദ്ദേഹത്തിന്റെ പങ്കാളിയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി സമീപത്ത് ഉപകരണങ്ങളുടെ പുതിയ സ്ഥാപനം തുടങ്ങാനായി ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 7000 രൂപയായിരുന്നു മാസപ്പലിശ. തിരിച്ചടവു തെറ്റിയതോടെ ഭീഷണിയായി.
ഒടുവില്‍ പിന്നീട് തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തുവത്രെ. വേലന്താവളം, ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലായി നിരവധി കടകള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
സാധാരണക്കാരില്‍ നിന്നു പണം പിരിച്ചെടുത്തതിനു ശേഷം മുങ്ങുന്ന പതിവുമുണ്ട്. വീട്ടുപകരണങ്ങള്‍ക്ക് അധിക തുക ഈടാക്കുന്നതോടൊപ്പം ആഴ്ചത്തവണ പണം പിരിക്കുന്നതോടൊപ്പം പലിശ ഇടപാടും നടത്തുന്നുണ്ട്. ആഴ്ചപ്പിരിവുകാരന്‍ വരാതിരിക്കുമ്പോഴാണ് കാര്യങ്ങള്‍ തിരക്കുക. കട അന്വേഷിച്ചു പോകുമ്പോള്‍ പൂട്ടിക്കിടക്കുകയാവും പതിവ്.

Latest