Connect with us

Gulf

ദുബൈയില്‍ പരീക്ഷ പേപ്പര്‍ ചോര്‍ത്തിയ ഇന്ത്യക്കാരന് തടവ്

Published

|

Last Updated

ദുബൈ: ദുബൈയിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ഥിക്ക് പരീക്ഷ പേപ്പര്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യക്കാരനായ ജീവനക്കാരനെ ആറു മാസത്തെ തടവിനും 7,500 ദിര്‍ഹം പിഴ അടക്കാനും ദുബൈ പ്രാഥമിക കോടതി വിധിച്ചു. ആര്‍.കെ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇന്ത്യക്കാരനാണ് വാട്‌സ് ആപിലൂടെ വിദ്യാര്‍ഥിക്ക് പരീക്ഷ പേപ്പര്‍ ചോര്‍ത്തി നല്‍കിയത്. പരീക്ഷ പേപ്പര്‍ കിട്ടിയ എ എസ് എന്ന ഒമാനി വിദ്യാര്‍ഥിയേയും ആറ് മാസത്തെ തടവിന് വിധിച്ചിട്ടുണ്ട്. ഒരോ പേപ്പറിന് 500 ദിര്‍ഹം വീതം വാങ്ങി 15 പേപ്പറുകളായിരുന്നു ഫോട്ടോ എടുത്ത് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിദ്യാര്‍ഥിക്ക് നല്‍കിയിരുന്നത്. സ്ഥാപനത്തിലെ ഐ.ടി ജീവനക്കാരനായിരുന്ന ഇന്ത്യക്കാരന്‍ ഷാര്‍ജയിലെത്തിയാണ് വിദ്യാര്‍ഥിയില്‍ പ്രതിഫലം വാങ്ങിയിരുന്നത്. യൂണിവേഴ്‌സിറ്റിയിലെ മീഡിയ വിഭാഗത്തിലെ പരീക്ഷ പേപ്പര്‍ ചോര്‍ന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഡീന്‍ നടത്തിയ അന്യേഷണത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. പിന്നീട് ഫോറന്‍സിക്ക് പരിശോധനയില്‍ കുറ്റം സംശയാതീതമായി തെളിയുകയായിരുന്നു.