കെ എം മാണിയ്ക്കും മറ്റുള്ളവര്‍ക്കും രണ്ട് നീതി: ആന്റണി രാജു

Posted on: April 1, 2015 3:28 pm | Last updated: April 1, 2015 at 11:59 pm
SHARE

antony-rajuതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് നല്‍കിയ കത്ത് വിജിലന്‍സ് തള്ളിയതിലൂടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമായെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു. കെ എം മാണിക്കും മറ്റുള്ളവര്‍ക്കും രണ്ട് നീതിയാണ് ഉണ്ടായിരിക്കുന്നത്. മാണിക്കെതിരായ ഗൂഢാലോചന ഇതിലൂടെ വ്യക്തമായി. സാധാരണ പൗരന് ലഭിക്കേണ്ട നീതിപോലും മാണിക്ക് ലഭിച്ചില്ല. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി മറുപടി പറയേണ്ടി വരുമെന്നും ആന്റണി രാജു പറഞ്ഞു.