പെട്രോള്‍, ഡീസല്‍ വില കുറച്ചു; കേരളത്തില്‍ കുറയില്ല

Posted on: April 1, 2015 12:50 pm | Last updated: April 1, 2015 at 11:59 pm

petrol pumpന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 49 പൈസയും ഡീസലിന് 1.21 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിനെ തുടര്‍ന്നാണ് പെട്രോളിയം കമ്പനികള്‍ വില കുറച്ചത്. എന്നാല്‍ രാജ്യത്ത് ഇന്ധന വില കുറച്ചങ്കെിലും കേരളത്തില്‍ കുറയില്ല.
സംസ്ഥാന സര്‍ക്കാര്‍ ഇന്ധന വില്‍പന നികുതി വര്‍ധിപ്പിച്ചത് ഇന്ന് മുതല്‍ നിലവില്‍ വന്നതിനാല്‍ കേരളത്തില്‍ വില വര്‍ധിച്ചു. ഫലത്തില്‍ കേരളത്തിലെ നിലവിലെ വിലയില്‍ വലിയ മാറ്റം വരില്ല.