ബംഗളുരുവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു

Posted on: April 1, 2015 10:47 am | Last updated: April 1, 2015 at 11:59 pm

ബംഗളുരു:റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. ഗൗതമി (17)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുവച്ച് തന്നെ കുട്ടി മരിച്ചെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശിശിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസ് അറ്റന്‍ഡറാണ് വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്.
വെടിവയ്പ്പിനുള്ള കാരണം വ്യക്തമല്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ്‌ വെടിവച്ചതെന്നാണ് നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെ വൈറ്റ് ഫീല്‍ഡ് പ്രഗതി സ്‌കൂളിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഓഫീസ് അറ്റന്‍ഡര്‍ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്.