ദുബൈ വിമാത്താവളത്തില്‍ ഫെബ്രുവരിയില്‍ എത്തിയത് 60 ലക്ഷം

Posted on: March 31, 2015 6:00 pm | Last updated: March 31, 2015 at 6:50 pm
SHARE

ദുബൈ: ഫെബ്രുവരി മാസത്തില്‍ ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ 59.73 ലക്ഷം യാത്രക്കാര്‍ എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 2014 ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 5.3 ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. മേഖലാ തലത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ദുബൈയില്‍ എത്തിയിരിക്കുന്നത്. 1,33,355 പേരാണ് ഇന്ത്യയില്‍ എത്തിയത്. തൊട്ടുപിന്നിലുള്ള പടിഞ്ഞാറാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 1,03,379 യാത്രക്കാരാണ് എത്തിയത്. ഏഷ്യയിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് 54,332 പേരുമാണ് ഫെബ്രുവരിയില്‍ ദുബൈയില്‍ വിമാനമിറങ്ങിയത്.