എം എ ഉസ്താദ് ജീവിച്ചു കാണിച്ചു തന്ന നേതാവ്: പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍

Posted on: March 31, 2015 12:12 pm | Last updated: March 31, 2015 at 12:12 pm
SHARE

പനമരം: മര്‍ഹും നൂറുല്‍ ഉലമാ എം എ ഉസ്താദ് ഈ കാലഘട്ടത്തില്‍ ജീവിച്ച് കാണിച്ചു തന്ന നേതാവാണെന്ന് പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. എം എ ഉസ്താദിന്റെ ജീവിതം മുഴുവന്‍ നമുക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. പനമരം ബദ്‌റുല്‍ ഹുദയില്‍ എം എ ഉസ്താദിന്റെ വഫാത്തിന് 40ാം ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാള്‍ എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ആധ്യക്ഷം വഹിച്ചു. അലി മുസ്‌ലിയാര്‍ വട്ടത്തൂര്‍, കെ കെ മുഹമ്മദലി ഫൈസി, എം വി ഹംസ ഫൈസി, പി ഉസ്മാന്‍ മൗലവി, ശമീര്‍ ബാഖവി, റസാഖ് കാക്കവയല്‍, അലവി സഅദി, കണിയാമ്പറ്റ പോക്കര്‍ ഉസ്താദ്, ജസീല്‍ അഹ്‌സനി പാക്കണ, ഉബൈദ് സഖാഫി, മുസ്തഫാ കാമില്‍ സഖാഫി, ഇബ്രാഹീം സഖാഫി, ഹനീഫ സഖാഫി, ഡോ:താഹിര്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. സമാപന പ്രാര്‍ത്ഥനക്ക് കേരളാ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഖവി തങ്ങള്‍ നേതൃത്വം നല്കി. ബദ്‌റുല്‍ ഹുദാ പുതിയ അഡ്മിഷന്‍ ഫോറം വിതരണ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.