യമനില്‍ വ്യോമാക്രണം തുടരുന്നു: 15 മരണം

Posted on: March 31, 2015 1:32 am | Last updated: March 31, 2015 at 10:35 am
SHARE

download (2)സന്‍ആ: വടക്കന്‍ യമനില്‍ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 15 പേരെങ്കിലും കൊല്ലപ്പെട്ടു. അല്‍ മസ്‌റഖ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘം ചൂണ്ടിക്കാട്ടി. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 500ലധികം പേര്‍ ഈ ക്യാമ്പില്‍ എത്തിയിരുന്നതായാണ് വിവരം. യമനിലെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തി കലാപം സൃഷ്ടിക്കുന്ന ഹൂതികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പാണ് അറബ് രാജ്യങ്ങള്‍ വ്യോമാക്രമണം ആരംഭിച്ചിരുന്നത്. ഇതിന്റെ ഭാഗമായി അറബ് സഖ്യസൈന്യ രൂപവത്കരണത്തിനും ധാരണയായിരുന്നു. രാജ്യതലസ്ഥാനമായ സന്‍ആ ഇപ്പോള്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. യമന്‍ സര്‍ക്കാറിലെ മുതിര്‍ന്ന പല നേതാക്കളെയും ദീര്‍ഘകാലം ഇവര്‍ തടവില്‍ വെച്ചിരുന്നു.