എല്ലാ കാര്യങ്ങളും പറഞ്ഞത് മാണിയുടെ അറിവോടെ: പി സി ജോര്‍ജ്

Posted on: March 28, 2015 11:44 am | Last updated: March 29, 2015 at 11:26 am
SHARE

k.m mani,pc georgeകോട്ടയം: യു ഡി എഫിനെതിരെ താന്‍ ഇതുവരെ പറഞ്ഞ എല്ലാ കാര്യങ്ങളും മാണിയുടെ അറിവോടെയാണെ് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. മാണിയുടെ അറിവോടെയല്ലാതെ വ്യാഴാഴ്ച വരെ ഒന്നും പറഞ്ഞിട്ടില്ല. പല കാര്യങ്ങളും പറഞ്ഞപ്പോള്‍ മാണി തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

1977 മുതല്‍ തന്നെ ഇല്ലാതാക്കാനാണ് മാണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാണി തന്നോട് ക്രൂരതയാണ് കാണിച്ചത്. തന്റെ കരള് പറിച്ചെടുക്കാനാണ് മാണിയുടെ ശ്രമം. മര്യാദയ്ക്കല്ലെങ്കില്‍ മാണി ജയിലില്‍ പോകുമെന്ന് പറഞ്ഞതില്‍ എല്ലാമുണ്ട്. മാണിയെ താന്‍ വിടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.