മര്‍കസിന് കവാടം: എം എ യൂസുഫലി തുക കൈമാറി

Posted on: March 28, 2015 12:02 am | Last updated: March 27, 2015 at 11:55 pm
SHARE

ma yousuf aliകോഴിക്കോട്: കാരന്തൂര്‍ മര്‍കസിന് എം എ യൂസുഫലി വാഗാദാനം ചെയ്ത കവാടം നിര്‍മിക്കുന്നതിനുള്ള തുക കൈമാറി . തന്റെ പിതാവിന്റെ സ്മരണാര്‍ഥം നിര്‍മിക്കുന്ന എം കെ അബ്ദുല്‍ഖാദര്‍ ഹാജി മെമ്മോറിയല്‍ ഗേറ്റിന്റെ പദ്ധതി കഴിഞ്ഞ മര്‍കസ് സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ഗേറ്റിന്റെ നിര്‍മാണ ഫണ്ട് മര്‍കസ് കാലിക്കറ്റ് സിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയരക്ടര്‍ പി പി പക്കര്‍ കോയ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറി.