Connect with us

Ongoing News

മണ്ണിന്റെ ഭൗതിക ഘടനയില്‍ വന്ന മാറ്റങ്ങള്‍ കൃഷി നാശത്തിന് കാരണമാവുന്നുവെന്ന് പഠനം

Published

|

Last Updated

കണ്ണൂര്‍: മണ്ണിന്റെ ഭൗതികഘടനയിലും ജൈവഘടനയിലും രാസഘടനയിലും വന്ന മാറ്റങ്ങള്‍ കൃഷി നാശത്തിന് കാരണമാവുന്നുവെന്ന്്് പഠനം.മണ്ണ്്-ജല സംരക്ഷത്തിലെ പോരായ്മ,മണ്ണൊലിപ്പ്്്,സസ്യ പോഷക മൂലകങ്ങളുടെ അഭാവം എന്നീ പ്രശ്‌നങ്ങളാണ് സംസ്ഥാനത്തെ കൃഷി നാശത്തിന് പ്രധാന കാരണമാകുന്നുവെന്നാണ് ഇതു സംബന്ധിച്ച്്് കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.അന്താരാഷ്ട്ര മണ്ണ്്് വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്്.കണ്ണൂര്‍ ജില്ലയുള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ഏതാണ്ട്്് 65 ശതമാനം മണ്ണും പുളി രസം കൂടിയതും ജൈവാംശം കുറഞ്ഞതുമാണ്. സസ്യ വളര്‍ച്ചയ്ക്കാവശ്യമായ പതിനാറോളം പോഷക മൂലകങ്ങളില്‍ പ്രധാന മൂലകമായ പൊട്ടാസ്യം ഏതാണ്ട്്് 91 ശതമാനം മണ്ണിലും കുറവാണ്.ഉപ പ്രധാന മൂലകങ്ങളായ കാത്സ്യം 60 ശതമാനം മണ്ണിലും മഗ്നീഷ്യം 98 ശതമാനം മണ്ണിലും കുറവാണ്. സൂക്ഷ്മ മൂലകങ്ങളായ സിങ്കും(55 ശതമാനം ),ബോറോണ്‍(95 ശതമാനം) എന്നിവയും മണ്ണില്‍ കുറവാണെന്നും കണ്ടത്തിയിട്ടുണ്ട്. ഹ്രസ്വകാല വിളകള്‍ക്കും നാരു വേരു പടലമുള്ള വിളകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ എന്നു കണ്ടത്തിയിട്ടുണ്ട് .ഇത്തരം വിളകളില്‍ പുഷ്പിക്കുന്നതോടൊപ്പം രോഗങ്ങളും കീടങ്ങളും വര്‍ധിച്ചു വരുന്നുണ്ട്്്. എന്നാല്‍ തായ്് വേരു പടലമുള്ള മാവ്്്, പ്ലാവ്്്, സപ്പോട്ട, പേര എന്നീ വിളകള്‍ക്കൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും കണ്ടത്തിയിട്ടുണ്ട്.
അമോണിയം സള്‍ഫേറ്റ് ഉള്‍പ്പെടെയുള്ള രാസവളങ്ങളുടെ അമിതോപയോഗം മൂലം കൃഷിയിടങ്ങളില്‍ 91 ശതമാനം സ്ഥലത്തും അമ്ലത കൂടിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നടത്തിയ പഠനത്തിലാണ്് കണ്ടെത്തിയത്്. സെക്കന്‍ഡറി ന്യൂട്രീഷ്യന്‍സ് വിഭാഗത്തില്‍പ്പെട്ട കാത്സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍ എന്നിവയുടെ അളവും മണ്ണില്‍ വളരെയധികം കുറഞ്ഞതായി പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിന്റെയടിസ്ഥാനത്തില്‍ എല്ലാ പഞ്ചായത്തിലും മണ്ണ് പരിശോധനാ ക്യാമ്പുകള്‍ നടത്താനും കര്‍ഷകഭവനങ്ങള്‍ സന്ദര്‍ശിച്ച് മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കാനുമെല്ലാം നടപടി ആവിഷ്‌കരിച്ചെങ്കിലും ഇതൊന്നും യാഥാര്‍ഥ്യമായില്ല.

Latest