Connect with us

Palakkad

വടക്കഞ്ചേരി തൊഴില്‍പ്രശ്‌നത്തിന് പരിഹാരമായി

Published

|

Last Updated

വടക്കഞ്ചേരി: ഒരുമാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ടൗണിലെ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമായി. ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച് ടൗണിലെ മൂന്നു തൊഴില്‍ പൂളുകളിലും തൊഴിലാളികള്‍ മാറിമാറി തൊഴിലെടുക്കും. ഒരുദിവസം സംയുക്ത ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ രണ്ടു പൂളുകളില്‍ തൊഴിലെടുക്കുമ്പോള്‍ ഒരു പൂളില്‍ സിഐടിയു തൊഴിലാളികള്‍ പണിയെടുക്കും.
പിറ്റേദിവസം രണ്ടു പൂളുകളില്‍ സിഐടിയു തൊഴിലാളികള്‍ പണിക്കുകയറും. ഒരു പൂളില്‍ സംയുക്ത ട്രേഡ് യൂണിയന്‍ തൊഴിലാളികളും പണിയെടുക്കും. സിഐടിയു നേതാവ് കെ ബാലനാണ് ഈ നിര്‍ദേശം യോഗത്തില്‍ വച്ചത് അടുത്ത തിങ്കള്‍ മുതല്‍ ഈ രീതിയിലാകും ടൗണിലെ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ ക്രമീകരണം. ഐഎന്‍ടിയുസി, എഐടിയുസി, ഐഎന്‍ടിയുസി എന്നിങ്ങനെ കോണ്‍ഗ്രസിന്റെയും സിപിഐയുടെയും എന്‍സിപിയുടെയും മൂന്നു യൂണിയനുകള്‍ ചേര്‍ന്നതാണ് ടൗണിലെ സംയുക്ത ട്രേഡ് യൂണിയന്‍. സിപിഎമ്മിന്റെ സിഐടിയു ട്രേഡ് യൂണിയന്‍ തനിച്ചാണ് ടൗണില്‍ തനിച്ചാണ് തൊഴിലെടുക്കുന്നത്.—കഴിഞ്ഞമാസം 23ന് സിഐടിയുവില്‍നിന്നും ആറു തൊഴിലാളികള്‍ ഐഎന്‍ടിയുസിയിലേക്ക് മാറിയപ്പോഴും സിഐടിയുവില്‍ തന്നെയാണ് തൊഴിലാളികള്‍ കൂടുതല്‍. 34 തൊഴിലാളികള്‍.
പുതിയ ആറുപേര്‍ ഉള്‍പ്പെടെ സംയുക്ത ട്രേഡ് യൂണിയനില്‍ 32 തൊഴിലാളികളുമാണുള്ളത്. ഇന്നലെ രാവിലെ വടക്കഞ്ചേരി സിഐ എസ്പി സുധീരന്റെഅധ്യക്ഷതയിലായിരുന്നു ബന്ധപ്പെട്ട പ്രതിനിധികളുടെ ചര്‍ച്ചനടന്നത്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ആദ്യാവസാനം വരെ ഒത്തുതീര്‍പ്പിന്റെ സൂചനകള്‍ നല്കിയാണ് നേതാക്കള്‍ പ്രസംഗിച്ചത്. എങ്കിലും സിഐടിയു യൂണിയനില്‍ രണ്ടു തൊഴിലാളികള്‍ കൂടുതലുള്ളതിനാല്‍ സിഐടിയുവിന് അധിക തൊഴില്‍ വേണമെന്ന നിലപാടുണ്ട്. ഇക്കാര്യത്തില്‍ ഇരുവി”ാഗവും ഒത്തുതീര്‍പ്പ് സ്വീകരിച്ച് സമന്വയത്തിലെത്തണമെന്ന് സിഐ നിര്‍ദേശിച്ചു.ഇതിനായി സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് ആര്‍ വോണുഗോപാലിനെയും സിഐടിയു നേതാവ് കെ —ഗോവിന്ദനെയും സിഐ ചുമതലപ്പെടുത്തി. ചര്‍ച്ചകളില്‍ സംയുക്ത ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് റെജി കെ മാത്യു, ആര്‍ വേണുഗോപാല്‍, ഒ ഇ ജോസഫ്, എ ജോസ്, ബാബു മാധവന്‍, ഷമീര്‍, മുജീബ്, സുലൈമാന്‍ എന്നിവരും സിഐടിയുവിനെ പ്രതിനിധീകരിച്ച് കെ ബാലന്‍, കെ വി കുമാരന്‍, പി ഗംഗാധരന്‍, കെ ഗോവിന്ദന്‍, ജലീല്‍ തുടങ്ങിയവരും പങ്കെടുത്തു.
ആലത്തൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ എം സുനിലും ചര്‍്ച്ചയില്‍ പങ്കെടുത്തു.