കാട്ടാനക്കൂട്ടം എന്‍ജിനീയറിംഗ് കോളജ് ഹോസ്റ്റല്‍ കവാടം തകര്‍ത്തു

Posted on: March 26, 2015 4:52 am | Last updated: March 25, 2015 at 11:52 pm
SHARE

തൊടുപുഴ: ജില്ലാ ആസ്ഥാനമായ പൈനാവിലെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജ് ഹോസ്റ്റലിന്റെ രണ്ട് ഗേറ്റുകളും കാട്ടാന തകര്‍ത്തു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ശേഷം രാത്രി ഒരു മണിയോടെയാണ് കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങിയത്. സമീപത്തെ റോഡുവക്കില്‍ നിര്‍ത്തിയിട്ട പൈനാവ് സ്റ്റേറ്റ് ബാങ്ക് ബ്രാഞ്ച് മാനേജരുടെ കാറിനും ആന കേടുപാടു വരുത്തി. മൂന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഹോസ്റ്റലിനു സമീപം എത്തിയ കാട്ടാനയെ വിദ്യാര്‍ഥികള്‍ ബഹളം വെച്ചും കല്ലെറിഞ്ഞും ഓടിച്ചുവിട്ടിരുന്നു. ഇതില്‍ പ്രകോപിതരായാവാം ആനകള്‍ വീണ്ടും ഇവിടെത്തന്നെ അക്രമത്തിനെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.