ഹജ്ജ്: പണം നല്‍കി വഞ്ചിതരാകുന്നത് സൂക്ഷിക്കുക- ഇന്ത്യന്‍ ഹജ്ജ്, ഉംറ അസോസിയേഷന്‍

Posted on: March 26, 2015 6:00 am | Last updated: March 25, 2015 at 11:16 pm
SHARE

കോഴിക്കോട്: ഹജ്ജിന് ബുക്കിംഗ് നല്‍കിയും പണം വാങ്ങിയും തീര്‍ഥാടകരെ വഞ്ചിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹജ്ജ് തിര്‍ഥാടനത്തിന് അംഗീകാരമില്ലാത്ത ഗ്രൂപ്പുകള്‍ക്ക് പണം നല്‍കി കബളിപ്പിക്കപ്പെടുന്നത് കരുതിയിരിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി മുന്നറിയിപ്പ് നല്‍കി. ഹജ്ജിന് ബുക്ക് ചെയ്യുമ്പോള്‍ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്‍പ്പെട്ട ഹജ്ജ് ഗ്രൂപ്പാണെന്ന് തിര്‍ഥാടകര്‍ ഉറപ്പു വരുത്തണം.
നിഷ്‌കളങ്കരായ തീര്‍ഥാടകരെ വഞ്ചിക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് ഹാരിസ് കോഴിക്കോട്, പി കെ എം ഹുസൈന്‍ ഹാജി പുത്തനത്താണി, വി എ ചേക്കുട്ടി ഹാജി ഒറ്റപ്പാലം, അഹ്മദ് ദേവര്‍കോവില്‍, മാഹീന്‍ ഹാജി തിരുവനന്തപുരം, ലത്വീഫ് മൗലവി കൊല്ലം, മൊയ്തു സഖാഫി, പി കെ മുഹമ്മദ് ഹാജി, പി കെ ലത്വീഫ് ഫൈസി യോഗത്തില്‍ സംബന്ധിച്ചു.