700 വര്‍ഷം മുമ്പത്തെ സ്വര്‍ണ ലിപികളുള്ള ഖുര്‍ആന്‍ മോഷ്ടിച്ചു

Posted on: March 26, 2015 5:04 am | Last updated: March 25, 2015 at 11:05 pm
SHARE

ജയ്പൂര്‍: 700 വര്‍ഷം പഴക്കമുള്ള സ്വര്‍ണമുപയോഗിച്ചെഴുതിയ ഖുര്‍ആന്റെ പ്രതി മോഷ്ടിച്ചതായി പരാതി. രാജസ്ഥാനിലെ ജയ്പൂരില്‍ ജൈദേവ് പ്രസാദ് ശര്‍മ എന്ന 55 കാരന്റെയടുക്കല്‍ നിന്നാണ് ഖുര്‍ആന്‍ മോഷ്ടിച്ചത്. 2011ല്‍ ജൈദേവിന്റെ സുഹൃത്തില്‍ നിന്ന് സമ്മാനമായി ലഭിച്ചതായിരുന്നു ഈ ഖുര്‍ആന്‍.
ശര്‍മയുമായി മുമ്പ് ബന്ധമുള്ള ഒരാള്‍ മറ്റൊരാളോടൊപ്പം കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് ഖുര്‍ആന്‍ കാണണമെന്ന് ആവശ്യപ്പെട്ടു. സന്ദര്‍ശകന്‍ ശര്‍മക്കു നേരെ തോക്ക് ചൂണ്ടുകയും ഈ സമയം പുറത്തുണ്ടായിരുന്നവര്‍ ഖുര്‍ആനുമായി കടന്നുകളയുകയുമായിരുന്നു. പൈതൃകത്തിന്റെ ഭാഗം നഷ്ടപ്പെട്ടതില്‍ ഖേദമുണ്ടെന്നും താന്‍ ഒരിക്കലും വില്‍ക്കാന്‍ ഉദ്ദേശിച്ചിരിന്നില്ലെന്നും ഹിന്ദു മതവിശ്വാസിയാണെങ്കിലും ഖുര്‍ആനിനോട് ആദരവ് പ്രകടിപ്പിച്ചിരുന്നുതായും ശര്‍മ പറഞ്ഞു. മകള്‍ക്ക് കൈമാറാനായിരുന്നു കരുതിയിരുന്നത്.