ഡല്‍ഹിയില്‍ ഉപരിപഠനം: ഓറിയന്റേഷന്‍ ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

Posted on: March 25, 2015 5:30 am | Last updated: March 24, 2015 at 11:31 pm
SHARE

കോഴിക്കോട്: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅഃ മില്ലിയഃ യൂനിവേഴ്‌സിറ്റിയില്‍ വിവിധ ഡിഗ്രി കോഴ്‌സുകള്‍ പഠിക്കന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഓറിയന്റേഷന്‍ ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു. ജാമിഅഃ മില്ലിയഃ യൂനിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനം ലക്ഷമാക്കിള്ള കോഴ്‌സിന് ഈ വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത മാസം 10 വരെ അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 8281 149 326, 9961 786 500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.