Connect with us

Kerala

ഇന്ധന സെസ് തര്‍ക്കം തീരുന്നില്ല; 20 ശതമാനം പൊതുമരാമത്ത് വകുപ്പിന്‌

Published

|

Last Updated

തിരുവനന്തപുരം: ഡീസല്‍, പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന സെസിലൂടെ പിരിച്ചെടുക്കുന്ന തുകയുടെ 20 ശതമാനം പൊതുമരാമത്ത് വകുപ്പിന് നല്‍കാമെന്ന് ധനമന്ത്രി കെ എം മാണി. മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് മാണി ഇതിന് മുതിര്‍ന്നതെങ്കിലും വകുപ്പ് ഈ നിര്‍ദേശത്തിലും തൃപ്തരല്ല. റോഡ് നിര്‍മാണത്തിനുള്ള പണം കണ്ടെത്താന്‍ വേണ്ടി ഇന്ധന സെസ് പിരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് പൊതുമരാമത്ത് വകുപ്പാണ്. എന്നാല്‍, ബജറ്റില്‍ ഇതുള്‍പ്പെടുത്തിയപ്പോള്‍ ഇതിലൂടെ ലഭിക്കുന്ന പണം മാണി തന്നെ കൈകാര്യം ചെയ്യുന്ന ഭവനനിര്‍മാണ വകുപ്പിലേക്ക് മാറ്റുകയായിരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെ വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ്, ചെറിയൊരു വിട്ടുവീഴ്ചക്ക് മാണി തയ്യാറായത്.

ഇന്ധന സെസ്സിലൂടെ പിരിച്ചെടുക്കുന്ന തുകയുടെ 20 ശതമാനം പൊതുമരാമത്ത് വകുപ്പിന് നല്‍കാമെന്നാണ് മാണിയുടെ വാഗ്ദാനം. 375 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും ഈ തുക ക്രമാതീതമായി ഉയരുകയും ചെയ്യും. പുതിയ നിര്‍ദേശം അനുസരിച്ച് ഇതില്‍ 75 കോടി രൂപ മാത്രമേ പൊതുമരാമത്ത് വകുപ്പിന് ലഭിക്കൂ. വാഹനങ്ങളില്‍ നിന്ന് പിരിക്കുന്ന തുക അതുമായി ഒരു ബന്ധവുമില്ലാത്ത ഭവനനിര്‍മാണ വകുപ്പിന് നല്‍കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും പൊതുമരാമത്ത് വകുപ്പ്. ഇന്നലെ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും മുമ്പ് നിയമസഭയുടെ മേശപ്പുറത്ത് വെച്ച മറുപടിയിലാണ് 20 ശതമാനം പൊതുമരാമത്ത് വകുപ്പിന് നല്‍കുമെന്ന് മാണി പ്രഖ്യാപിച്ചത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നതിനായി “മേക്ക് ഇന്‍ കേരള” പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇലക്‌ട്രോണിക് സിസ്റ്റങ്ങളും മെഷിനറിയും ലൈറ്റ് എന്‍ജിനീയറിംഗ് റബ്ബര്‍ ഉത്പന്നങ്ങള്‍, ഭക്ഷ്യസംസ്‌കരണം, സുഗന്ധവ്യഞ്ജനങ്ങള്‍, കൈത്തറി, ടെക്‌സ്റ്റൈല്‍, ആയുര്‍വേദം, കേരള ബ്രാന്റുകളുടെ പ്രോത്സാഹനം, സാങ്കേതികവിദ്യയുടെ നവീകരണം, പ്രചാരണ പരിപാടികളുടെയും സംരംഭക സംഗമങ്ങളുടെയും സംഘാടനം, വനിതാ സംരംഭകത്വ പ്രോത്സാഹനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും നിയമസഭയുടെ മേശപ്പുറത്ത് വെച്ച പ്രസംഗത്തില്‍ മാണി അറിയിച്ചു.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കും. പ്രവാസി പുനരുദ്ധാരണ പദ്ധതിക്ക് 25 കോടി രൂപ നല്‍കും. •ബിഷപ്പ് വള്ളോപ്പള്ളി സ്മാരക മലബാര്‍ കുടിയേറ്റ മ്യൂസിയം കണ്ണൂര്‍ ജില്ലയില്‍ ശ്രീകണ്ഠാപുരത്ത് സ്ഥാപിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി.•പുരാവസ്തു വകുപ്പിന് കീഴിലുള്ള തൃപ്പൂണിത്തുറ ഹില്‍പാലസ് കോമ്പൗണ്ടിന്‍ ഓപ്പണ്‍ എയര്‍ തീയേറ്റര്‍, ലേസര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌ഷോ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, ഫോക്‌ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തിന്‍ കോട്ടയം ജിñയിലെ വെള്ളാവൂര്‍ ഫോക്‌ലോര്‍ ഗ്രാമത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിനും കണ്ണൂര്‍ കാക്കണ്ണംപാറയിന്‍ സ്ഥാപിക്കുന്ന കലാഗ്രാമത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കോടി രൂപ വീതം നീക്കിവെച്ചു.
തലശ്ശേരിയില്‍ കെ രാഘവന്‍മാസ്റ്റര്‍ സ്മാരകത്തിനും കോഴിക്കോട് മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും 50 ലക്ഷം രൂപ വീതം മാറ്റിവെക്കും.•ചെങ്ങന്നൂരില്‍ പ്രശസ്ത കഥകളി ആചാര്യന്‍ ഗുരുചെങ്ങന്നൂരിന് സ്മാരകം പണിയുന്നതിന് 25 ലക്ഷം രൂപയും മലയിന്‍കീഴ് മാധവകവി സംസ്‌കൃത കേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപയും സരസകവി മൂലൂര്‍ സ്മാരകത്തിനും പന്മന കുമാരനാശാന്‍ സ്മാരകത്തിനും വാര്‍ഷിക ഗ്രാന്റ് 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്നും മാണി അറിയിച്ചു. കൊങ്ങിണി സാഹിത്യ അക്കാദമിക്ക് അഞ്ച് ലക്ഷം രൂപ വാര്‍ഷിക ഗ്രാന്റും മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മാരകം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
• •

Latest