പുതിയ രണ്ട് അപ്പാര്‍ട്ട്‌മെന്റ് പദ്ധതികളുമായി മലബാര്‍ ഡെവലപ്പേഴ്‌സ്‌

Posted on: March 24, 2015 5:58 am | Last updated: March 24, 2015 at 12:02 am
SHARE

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ പ്രോപ്പര്‍ട്ടി ഡെവലപ്പ്‌മെന്റ് വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സിന്റെ പുതിയ പദ്ധതികളായ ടര്‍മറിക്ക് പാര്‍ക്ക് സ്മാര്‍ട്ടര്‍ ഹോംസിന്റെയും ഗ്രാന്‍ഡ് ഓക്ക് സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്‍സിന്റെയും അവതരണം മലബാര്‍ ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസ് പരിസരത്ത് നടന്നു. ആര്‍ക്കിടെക്ട് ശെറീന അന്‍വര്‍ സ്വാഗതം ആശംസിച്ചു. റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെ വി അബ്ദുല്‍മാലിക്ക് മുഖ്യാതിഥി ആയിരുന്നു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് അതിഥികളെ അഭിസംബോധന ചെയ്തു.
ഗ്രാന്‍ഡ്് ഓക്, ടര്‍മറിക് പാര്‍ക്ക് ഭവനപദ്ധതികളുടെ ബ്രോഷര്‍ കെ വി അബ്ദുല്‍മാലിക്, ടിനി ഫിലിപ്പ് എന്നിവര്‍ യഥാവിധം പ്രകാശനം ചെയ്തു.
നഗരഹൃദയത്തിലുള്ള ചെറൂട്ടി നഗറിലാണ് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഉയര്‍ന്ന ജീവിതശൈലിക്കുതകുന്ന സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റായ ഗ്രാന്‍ഡ് ഓക് നിര്‍മിക്കുന്നത്. സരോവരം ബയോപാര്‍ക്കിന് സമീപം പ്രകൃതിരമണീയമായ ചുറ്റുപാടുകളോട് സമരസപ്പെട്ടും പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുമാണ് ഗ്രാന്‍ഡ് ഓക് ഉയരുന്നത്.
നഗരപരിധിയിലുള്ള കുണ്ടുപറമ്പിലാണ് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള ടര്‍മറിക് പാര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ളത്. വിശാലമായ ആട്രിയം, ലിഫ്റ്റ് സൗകര്യങ്ങള്‍ ടര്‍മറിക് പാര്‍ക്കിനെ ഈ വിഭാഗത്തില്‍പ്പെട്ട മറ്റു ഫഌറ്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അണിനിരത്തുന്ന ടര്‍മറിക് പാര്‍ക്ക് സ്മാര്‍ട്ടര്‍ ഹോംസ് മിതമായ വിലയില്‍ ഫഌറ്റ് സ്വന്തമാക്കാനാഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് അനുയോജ്യമാണ്.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ (ഇന്ത്യ ഓപ്പറേഷന്‍സ്) അഷര്‍ ഒ, ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ എ കെ നിശാദ്, കെ പി വീരാന്‍കുട്ടി, കോര്‍പറേറ്റ് ഹെഡ് അബ്ദുള്‍ജലീല്‍ ഇ, ബിസിനസ്സ് കണ്‍സള്‍ട്ടന്റ് ടിനി ഫിലിപ്പ് എന്നിവര്‍ വിവിധ ഫഌറ്റുകളുടെ ആദ്യബുക്കിംഗ് ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ചു. എം പി അഹമ്മദിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് നിര്‍വഹിച്ചു. മലബാര്‍ ഡെവലെപ്പേഴ്‌സ് ഡയറക്ടര്‍ യാശിര്‍ ആദി രാജ നന്ദി പ്രകാശിപ്പിച്ചു.