സോമാലിന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യയെ ലക്ഷ്യമിടുന്നു: പരീക്കര്‍

Posted on: March 22, 2015 10:55 pm | Last updated: March 22, 2015 at 10:55 pm
SHARE

manohar parikkarഭുവനേശ്വര്‍: സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഇന്ത്യയെ ലക്ഷ്യം വച്ചു നീങ്ങുന്നതായി സൂചനകളുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. സ്വന്തം പ്രവര്‍ത്തന മേഖല നഷ്ടപ്പെട്ടതോടെ അവര്‍ പുതിയ കേന്ദ്രങ്ങള്‍ തേടുകയാണ്. എന്നാല്‍, ഇത്തരത്തിലുള്ള ഏതൊരു ഭീഷണിയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.