ബിജിമോളുടെ പരാതി: എം എ വാഹിദിനെതിരെ കേസെടുത്തു

Posted on: March 22, 2015 8:30 pm | Last updated: March 23, 2015 at 10:35 am
SHARE

ma vahid and bijimolതിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എം എ വാഹിദ് എം എല്‍ എക്കെതിരെ പോലീസ് കേസെടുത്തു. ഇ എസ് ബിജിമോള്‍ എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാര്യം പോലീസ് വാഹിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഡയറക്ടര്‍ ഓഫ് ജനറല്‍ പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിജിമോളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ വാഹിദ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ഈ മാസം 18ന് ധനമന്ത്രി കെഎം മാണിക്ക് കഴക്കൂട്ടത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് വാഹിദ് വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ പിന്നീട് വാഹിദ് മാപ്പ് പറഞ്ഞിരുന്നുവെങ്കിലും ബിജിമോള്‍ നിയമനടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.

മന്ത്രി ഷിബു ബേബി ജോണ്‍, കെ സി അബു എന്നിവര്‍ക്കെതിരെയും ബിജിമോള്‍ പരാതി നല്‍കിയിരുന്നു.  എന്നാല്‍ ഇവര്‍ക്ക് എതിരെ കേസെടുത്തിട്ടില്ല. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് നിയമോപദേശം ലഭിച്ചത്.