കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വി എസിന്റെ രൂക്ഷ വിമര്‍ശം

Posted on: March 22, 2015 1:40 pm | Last updated: March 23, 2015 at 10:34 am
SHARE

vs achuthanandan4_artന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചു. വി എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രമേയം പിന്‍വലിക്കണമെന്ന് വി എസ് കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു. സിസിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് വി എസ് ഉന്നയിച്ചത്. തനിക്കെതിരായ പ്രമേയം ഏകപക്ഷീയമാണെന്നും കേരളത്തിലെ പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും വി എസ് വിമര്‍ശിച്ചു. കാര്യങ്ങളെല്ലാം യോഗത്തില്‍ പറഞ്ഞെന്നും കൂടുതല്‍ കാര്യങ്ങള്‍ പ്രകാശ് കാരാട്ട് വിശദീകരിക്കുമെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശത്തെ തുടര്‍ന്ന് വി എസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് വിവാദമായിരുന്നു.
പാര്‍ട്ടിക്കൊപ്പം വി എസ് നില്‍ക്കണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. ഉച്ചക്ക് ശേഷം പോളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്. അതേസമയം പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ കേന്ദ്ര നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.