കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ളതാണ് കേന്ദ്രബജറ്റെന്ന് എം ബി രാജേഷ് എം പി

Posted on: March 22, 2015 1:17 pm | Last updated: March 22, 2015 at 1:17 pm
SHARE

പാലക്കാട് : കേന്ദ്രഗവണ്‍മെന്റ് അവതരിപ്പിക്കുന്ന ബജറ്റുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ ധാരാളമായി അനുവദിച്ചുകൊണ്ടുള്ളതാണെന്ന് എം ബി രാജേഷ് എം പി അഭിപ്രായപ്പെട്ടു. ഇതുമൂലം സാധാരണക്കാര്‍ വന്‍ വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയാണ്.
ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം – റീഡേഴ്‌സ് ഫോറം, പി.എ.ജി. ബുള്ളറ്റിന്‍ ഓപ്പന്‍ ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന കേന്ദ്രബജറ്റ് 2015 ചര്‍ച്ചാപരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ഇ എഫ ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സജി ഒ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ബുള്ളറ്റിന്റെ പുതിയ ലക്കത്തിന്റെ പ്രകാശനം യൂനിയന്‍ ജില്ലാ സെക്രട്ടറിക്കു നല്‍കിക്കൊണ്ട് എം ബി രാജേഷ് നിര്‍വ്വഹിച്ചു. എം എ അജിത്കുമാര്‍, പി ആര്‍ പരമേശ്വരന്‍, ആര്‍. രാജീവ്, ജി ബാലസുബ്രഹ്മണ്യന്‍, കെ പി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു