മുഅല്ലിം ദേശീയ സമ്മേളനം വന്‍ വിജയമാക്കുക: എസ് ജെ എം

Posted on: March 22, 2015 1:11 pm | Last updated: March 22, 2015 at 1:11 pm
SHARE

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി പദ്ധതിയുടെ ഭാഗമായി കോഴിക്കോട് എം എ ഉസ്താദ് നഗറില്‍ നടക്കുന്ന മുഅല്ലിം നാഷനല്‍ കോണ്‍ഫ്രന്‍സ് വന്‍വിജയമാക്കാന്‍ എസ് ജെ എം സംസ്ഥാന സമിതി ആഹ്വാനം ചെയ്തു.
കോണ്‍ഫ്രന്‍സിനോട് അനുബന്ധിച്ച് മൂന്നാം തീയ്യതി വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ദേശീയ വിദ്യാഭ്യാസ സംഗമം നടത്തും.
അന്ന് ജുമുഅക്ക് ശേഷം മടവൂര്‍ സി എം മഖാം, വറക്കല്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍ അവേലം, സയ്യിദ് ഫസല്‍ ജിഫ്‌രി, അണ്ടോണ പി കെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ മഖ്ബറകളില്‍ സിയാറത്ത് സംഘടിപ്പിക്കും. നാല് മണിക്ക് പതാക ഉയര്‍ത്തും.
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബൈ മുഅല്ലിം കൗണ്‍സില്‍ (ഡി എം സി) ക്ക് അംഗീകാരം നല്‍കും.
യോഗത്തില്‍ പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. പി കെ അബൂബക്കര്‍ മൗലവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, വി എം കോയ മാസ്റ്റര്‍, കെ ഉമര്‍ മദനി, യഅ്ഖൂബ് ഫൈസി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രസംഗിച്ചു.