മധ്യവേനലവധിയില്‍ ബംഗളൂരുവിലേക്ക് കെ എസ് ആര്‍ ടി സിയുടെ അധിക സര്‍വീസ്

Posted on: March 20, 2015 11:19 pm | Last updated: March 20, 2015 at 11:19 pm
SHARE

തിരുവനന്തപുരം: മധ്യവേനല്‍ അവധിയില്‍ കെ എസ് ആര്‍ ടി സി ബംഗളൂരുവിലേക്ക് അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.
മധ്യവേനല്‍ അവധിയും, ഈസ്റ്റര്‍, വിഷു എന്നിവയും പ്രമാണിച്ചാണ് കെ എസ് ആര്‍ ടി സി ഈ മാസം 27 മുതല്‍ ജൂണ്‍ 15 വരെയാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തുക. അതോടൊപ്പം ഈ മാസം 28 മുതല്‍ ജൂണ്‍ 15 വരെ ഏഴ് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ കോഴിക്കോട് തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും സമ്മര്‍ വെക്കേഷന്‍ സര്‍വീസുകള്‍ നടത്തും.
ഈ സര്‍വീസുകള്‍ക്കെല്ലാം തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. ഇതിന് പുറമെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും കെ എസ് ആര്‍ ടി സി ഏര്‍പ്പെടുത്തി. മിതമായ നിരക്കില്‍ കെ എസ് ആര്‍ ടി സി നടത്തുന്ന ഈ സര്‍വീസുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471 2471011 നമ്പറില്‍ നഭിക്കും.
ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 19 വരെ കോഴിക്കോട് നിന്നുള്ള സര്‍വീസ്: 1. 19.30 കോഴിക്കോട് – ബംഗളൂരു (സൂപ്പര്‍ഫാസ്റ്റ്) മാനന്തവാടി-കുട്ട (വഴി). 2. 20.30 കോഴിക്കോട് – ബംഗളൂരു (സൂപ്പര്‍ഫാസ്റ്റ്) മാനന്തവാടി-കുട്ട (വഴി). 3. 21.45 കോഴിക്കോട് – ബംഗളൂരു (സൂപ്പര്‍ഫാസ്റ്റ്) മാനന്തവാടി-കു’ (വഴി). 4. 21.15 കോഴിക്കോട് – ബംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി-കു’ (വഴി). 5. 20.30 തൃശൂര്‍ – ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) കോയമ്പത്തൂര്‍-സേലം (വഴി). 6. 19.00 എറണാകുളം – ബംഗളൂരു (സൂപ്പര്‍ഫാസ്റ്റ്) സുല്‍ത്താന്‍ ബത്തേരി (വഴി).
ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍
മാര്‍ച്ച് 27: 20.30 ബംഗളൂരു – തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കോയമ്പത്തൂര്‍-സേലം (വഴി)
ഏപ്രില്‍ 2: 1. 20.30 ബംഗളൂരു- തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കോയമ്പത്തൂര്‍-സേലം (വഴി). 2. 21.30 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്) മാനന്തവാടി-കു’ (വഴി)
ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 10 വരെ. 1. 20.30 ബംഗളൂരു – തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കോയമ്പത്തൂര്‍-സേലം (വഴി). 2. 20.30 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്) മാനന്തവാടി-കുട്ട (വഴി). 3. 21.30 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്) മാനന്തവാടി-കുട്ട (വഴി). 4. 23.40 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) സുല്‍ത്താന്‍ ബത്തേരി (വഴി). 5. 23.50 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്) സുല്‍ത്താന്‍ ബത്തേരി (വഴി). 6. 19.15 ബംഗളൂരു – എറണാകുളം (സൂപ്പര്‍ഫാസ്റ്റ്) മാനന്തവാടി-കുട്ട (വഴി).