Connect with us

Ongoing News

ലോകകപ്പ്: ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് ജയം

Published

|

Last Updated

പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെ വാര്‍ണര്‍ ബൗണ്ടറി നേടുന്നു

അഡലെയ്ഡ്: ഇന്ത്യ-പാക് സ്വപ്ന സെമിഫൈനല്‍ ഇത്തവണ ഇല്ല. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഉത്തരവാദിത്വമില്ലാതെ കളിച്ച പാക്കിസ്ഥാനെ പിന്തള്ളി ആസ്‌ത്രേലിയ കടന്നു. 26ന് സിഡ്‌നിയില്‍ ഇന്ത്യ-ആസ്‌ത്രേലിയ സെമിപോരാട്ടം കാണാം.
ലോകകപ്പിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനു തോല്‍പ്പിച്ച് ആസ്‌ത്രേലിയ സെമിഫൈനലില്‍ കടന്നു. വിജയലക്ഷ്യമായ 214 റണ്‍സ് 33.5 ഓവറില്‍ നാലു വിക്കറ്റിന് ഓസീസ് മറികടന്നു. സ്റ്റീവ് സ്മിത്ത് (65), ഷെയ്ന്‍ വാട്‌സണ്‍ (പുറത്താകാതെ 64), ഗ്ലെന്‍ മാക്‌സ്‌വെല്‍ (പുറത്താകാതെ 44) എന്നിവരുടെ ബാറ്റിംഗാണ് കങ്കാരുപ്പടക്ക് വിജയം ഒരുക്കിയത്.
10 ഓവറില്‍ 35ന് നാല് വിക്കറ്റെടുത്ത ജോഷ് ഹാസല്‍വുഡാണ് മാന്‍ ഓഫ് ദ മാച്ച്. മിച്ചല്‍ സ്റ്റാര്‍ചും മാക്‌സ്‌വെലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മിച്ചല്‍ ജോണ്‍സനും ഫോക്‌നറും ഓരോ വീക്കറ്റ് വീഴ്ത്തി.
ഫീല്‍ഡര്‍മാരുടെ തുടര്‍ച്ചയായ പിഴവാണ് ഓസീസിന് അനായാസ വിജയമൊരുക്കിയത്. വാട്‌സനെയും മാക്‌സ്‌വെല്ലിനെയും പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ടു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഓസീസ് ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. 49.5 ഓവറില്‍ 213 റണ്‍സിനു പാക്കിസ്ഥാന്‍ കൂടാരം കയറി. 41 റണ്‍സ് നേടിയ ഹാരിസ് സൊഹൈലാണു പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മിസ്ബ ഉല്‍ ഹഖ് (34), ഷൊയ്ബ് മക്‌സൂദ് (29), ഷാഹിദ് അഫ്രീദി (23), ഉമര്‍ അക്മാല്‍ (20) എന്നിവര്‍ ഫോം കണ്ടെത്തിയെങ്കിലും സമ്മര്‍ദത്തിനടിപ്പെട്ട് വിക്കറ്റ് നഷ്ടമാക്കി.
ടീം സ്‌കോര്‍ 260 ലെത്തിക്കാനുള്ള ക്ഷമയും തന്ത്രപരതയും ക്യാപ്റ്റന്‍ മിസ്ബായും ഷാഹിദ് അഫ്രീദിയും കാണിച്ചിരുന്നെങ്കില്‍ ഫലം തന്നെ മറിച്ചാകുമായിരുന്നു.
ഓപ്പണര്‍മാരായ അഹമ്മദ് ഷെഹ്‌സാദിനെയും സര്‍ഫ്രാസ് അഹമ്മദിനെയും തുടക്കത്തിലെ നഷ്ടപ്പെട്ട പാക്കിസ്ഥാനെ മൂന്നാം വിക്കറ്റില്‍ മിസ്ബയും ഹാരിസ് സൊഹൈലും ചേര്‍ന്നാണു കരകയറ്റിയത്. ഇവര്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മിസ്ബ പുറത്തായതോടെ പാക്കിസ്ഥാന്‍ മധ്യനിര തകര്‍ന്നടിഞ്ഞു. അഫ്രീദി പതിനഞ്ച് പന്തുകള്‍ നേരിട്ട് 23 റണ്‍സെടുത്ത് പുറത്തായി. അമ്പത് പന്തുകളെങ്കിലും നേരിടാനുള്ള പക്വത അഫ്രീദി കാണിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന് കുറേക്കൂടി മെച്ചപ്പെട്ട ടോട്ടല്‍ ഉയര്‍ത്താമായിരുന്നു.
ഫീല്‍ഡിംഗില്‍ പാടെ പിഴച്ചു
ബാറ്റിംഗിലെ പാളിച്ചക്ക് പിന്നാലെ ഫീല്‍ഡിംഗിലും പിഴച്ചതാണ് പാക്കിസ്ഥാന് വിനയായത്. 213 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസിലൂടെ ഓസീസിനെ വിറപ്പിച്ചു. ഡേവിഡ് വാര്‍ണറെയും മൈക്കല്‍ ക്ലാര്‍ക്കിനെയും പുറത്താക്കി റിയാസ് ഫോമിലേക്കുയര്‍ന്നു. 59ന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ആസ്‌ത്രേലിയ മൂക്കു കുത്തി. രക്ഷാദൗത്യമേറ്റെടുത്ത ഷെയിന്‍ വാട്‌സനെ ഷോട് ബോളെറിഞ്ഞ് അസ്വസ്ഥനാക്കിയ റിയാസ് ഫലം കണ്ടു. പുള്‍ ഷോട്ട് കളിച്ച വാട്‌സന്‍ ഡീപ് ഫൈന്‍ ലെഗില്‍ ക്ലീന്‍ ക്യാച്ച്. പക്ഷേ, രാഹത് അലി ആ ക്യാച്ച് വിട്ടു. പാക്കിസ്ഥാന് പിടിമുറുക്കാനുള്ള സുവര്‍ണാവസരമാണ് അലി കൈവിട്ടത്. പുറത്താകാതെ 64 റണ്‍സെടുത്ത വാട്‌സന്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. റിയാസിന്റെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ ക്യാച്ച് സുഹൈല്‍ ഖാനും വിട്ടു. മാക്‌സ്‌വെലും പുറത്താകാതെ 44 റണ്‍സടിച്ച് വിജയം എളുപ്പമാക്കി.
സ്‌കോര്‍ കാര്‍ഡ്
പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ്: അഹമ്മദ് ഷെഹ്‌സാദ് 5 സി ക്ലാര്‍ക്ക് ബി ഹാസല്‍വുഡ്, സര്‍ഫറാസ് അഹമ്മദ് 10 സി വാട്‌സന്‍ ബി സ്റ്റാര്‍ച്, ഹാരിസ് സുഹൈല്‍ 41 സി ഹാഡിന്‍ ബി ജോണ്‍സന്‍, മിസ്ബാ ഉല്‍ ഹഖ് 34 സി ഫിഞ്ച് ബി മാക്‌സ്‌വെല്‍, ഉമര്‍ അക്മല്‍ 20 സി ഫിഞ്ച് ബി മാക്‌സ്‌വെല്‍, മഖ്‌സൂദ് 29 സി ജോണ്‍സന്‍ ബി ഹാസല്‍വുഡ്, ഷാഹിദ് അഫ്രീദി 23 സി ഫിഞ്ച് ബി ഹാസല്‍വുഡ്, വഹാബ് റിയാസ് 16 സി ഹാഡിന്‍ ബി സ്റ്റാര്‍ച്, എഹ്‌സാന്‍ ആദില്‍ 15 സി സ്റ്റാര്‍ച് ബി ഫോക്‌നര്‍, സുഹൈല്‍ ഖാന്‍ 4 സി ഹാഡിന്‍ ബി ഹാസല്‍വുഡ്, രാഹത് അലി 6 നോട്ടൗട്ട്, എക്‌സ്ട്രാസ് 10, ആകെ 49.5 ഓവറില്‍ 213.

വിക്കറ്റ് വീഴ്ച: 1-20(സര്‍ഫറാസ് അഹമ്മദ്, 4.4), 2-24 (അഹമ്മദ് ഷെഹ്‌സാദ്, 5.1), 3-97 (മിസ്ബാ ഉല്‍ ഹഖ്, 23.2), 4-122 (ഹാരിസ് സുഹൈല്‍, 26.4), 5-124 (ഉമര്‍ അക്മല്‍, 29.1), 6-158 (ഷാഹിദ് അഫ്രീദി, 33.6), 7-188 (സുഹൈബ് മഖ്‌സൂദ്, 41.3), 8-188 (വഹാബ് റിയാസ്, 42.2), 9-195 (സുഹൈല്‍ ഖാന്‍, 43.6), 10-213 (എഹ്‌സാന്‍ അദില്‍, 49.5).

ബൗളിംഗ്: മിച്ചല്‍ സ്റ്റാര്‍ച് 10-40-2, ഹാസല്‍വുഡ് 10-35-4, മിച്ചല്‍ ജോണ്‍സന്‍ 10-42-1, മാക്‌സ്‌വെല്‍ 7-43-2, വാട്‌സന്‍ 5-17-0, ഫോക്‌നര്‍ 7.5-31-1.

ആസ്‌ത്രേലിയ ഇന്നിംഗ്‌സ് : ഡേവിഡ് വാര്‍ണര്‍ 24 സി രാഹത് അലി ബി വഹാബ് റിയാസ്, ആരോന്‍ ഫിഞ്ച് 2 എല്‍ബിഡബ്ല്യു ബി സുഹൈല്‍ ഖാന്‍, സ്റ്റീവന്‍ സ്മിത്ത് 65 എല്‍ബിഡബ്ല്യു ബി എഹ്‌സാന്‍ അദില്‍, മൈക്കല്‍ ക്ലാര്‍ക്ക് 8 സി സുഹൈബ് മഖ്‌സൂദ് ബി വഹാബ് റിയാസ്, ഷെയിന്‍ വാട്‌സന്‍ 64 നോട്ടൗട്ട്, മാക്‌സ്‌വെല്‍ 44 നോട്ടൗട്ട്, എക്‌സ്ട്രാസ് 9, ആകെ 33.5 ഓവറില്‍ നാല് വിക്കറ്റിന് 216.

വിക്കറ്റ് വീഴ്ച: 1-15 (ഫിഞ്ച്, 2.3), 2-49 (വാര്‍ണര്‍, 8.3), 3-59(ക്ലാര്‍ക്ക്, 10.4), 4 -148(സ്മിത്, 26.4).

ബൗളിംഗ്: സുഹൈല്‍ ഖാന്‍ 7.5 – 57-1, എഹ്‌സാന്‍ ആദില്‍ 5-31-1, രാഹത് അലി 6-37-0, വഹാബ് റിയാസ് 9-54-2, ഷാഹിദ് അഫ്രീദി 4-30-0, ഹാരിസ് സുഹൈല്‍ 2-7-0.