Connect with us

International

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടല്‍: നിരാശ പ്രകടിപ്പിച്ച് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: 2009ല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമയം തിരികെ ലഭിക്കുകയാണെങ്കില്‍ ആദ്യമായി ചെയ്യുന്നത് ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടലായിരിക്കുമെന്ന് ബറാക് ഒബാമ. റിപ്ലബ്ലിക്കന്‍ പാര്‍ട്ടിയുമായി ഇതുസംബന്ധിച്ച ചില അഭിപ്രായൈക്യത്തില്‍ അന്ന് എത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. താങ്കള്‍ അധികാരത്തിലേറിയ ആദ്യ ദിവസം തിരികെ ലഭിക്കുകയാണെങ്കില്‍ എന്താണ് പ്രഥമമായി പ്രവര്‍ത്തിക്കുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2009ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണങ്ങളിലെല്ലാം ഒബാമ, ഈ തടവറ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നിലവില്‍ 122 തടവുപുള്ളികളാണ് ഗ്വാണ്ടനാമോ തടവറയില്‍ കൊടും പീഡനത്തിന് ഇരയാകുന്നത്. ഇവരില്‍ 54 പേരെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ഭരണത്തില്‍ ഇനി രണ്ട് വര്‍ഷം മാത്രമാണ് ഒബാമക്ക് അവശേഷിക്കുന്നത്. ഈ കാലയളവിലെങ്കിലും ഗ്വാണ്ടനാമോ തടവറ പൂര്‍ണമായും അടച്ചുപൂട്ടാനാകുമോ എന്ന ചിന്തയിലാണ് ഒബാമ ഭരണകൂടം.

Latest