അച്ചടക്ക ലംഘനം: ആന്ധ്രയില്‍ എട്ട് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: March 19, 2015 1:52 pm | Last updated: March 20, 2015 at 12:00 am

andrapradesh assemblyഹൈദരാബാദ്: അച്ചടക്കം ലംഘിച്ചതിന് എട്ട് വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ ആന്ധ്രാപ്രദേശ് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലിമെന്ററി കാര്യ മന്ത്രി ആര്‍ രാമകൃഷ്ണുദു കൊണ്ടുവന്ന പ്രമേയം അംഗീകരിച്ച് സ്പീക്കര്‍ കെ ശിവപ്രസാദ് റാവുവാണ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, സസ്‌പെന്‍ഷന്‍ നടപിക്ക് ശേഷവും എം എല്‍ എമാര്‍ സഭയില്‍ തുടര്‍ന്നത് സംഘര്‍ഷത്തിനിടയാക്കി. ഇതേതുടര്‍ന്ന് മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച് ഇവരെ നീക്കം ചെയ്തു. ഇതിന് പിന്നാലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവനും സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങുകയും ചെയ്തു.