Connect with us

International

സഹായിച്ച പാക് ഡോക്ടറുടെ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ് : അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദനെ കണ്ടെത്താന്‍ സി ഐ എ സഹായിച്ച പാക്കിസ്ഥാന്‍ ഡോക്ടര്‍ ശക്കീല്‍ അഫ്രീദിയുടെ അഭിഭാഷകന്‍ സമിയുല്ല അഫ്രീദി വെടിയേറ്റ് മരിച്ചു. തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് 2013 ഡിസംബറില്‍ യു എ ഇയിലേക്ക് കടന്ന സമിയുല്ല ഇടക്കിടെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാറുണ്ട്. വാര്‍സാക്ക് റോഡിലൂടെ കാറില്‍ പോകവെ അജ്ഞാതരായ അക്രമികള്‍ ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാക് താലിബാന്റെ ഘടകമായ ജുന്‍ദുല്ല ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. വ്യാജകുത്തിവെപ്പ് ക്യാമ്പ് നടത്തി ഉസാമയുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ച് സി ഐ എയെ സഹായിച്ചുവെന്ന കുറ്റമാണ് ഡോ.അഫ്രീദിക്കെതിരെയുള്ളത്. 2012ല്‍ ട്രൈബല്‍ കോടതി ഇദ്ദേഹത്തെ 33വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് ഡോക്ടര്‍ക്കെതിരെ ചുമത്തിയത്.
ഉസാമയെ കണ്ടെത്താന്‍