കടകളില്‍ മോഷണം പതിവാക്കിയ യുവാവ് പിടിയില്‍

Posted on: March 18, 2015 9:02 pm | Last updated: March 18, 2015 at 9:02 pm
SHARE

SDSDഷാര്‍ജ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം പതിവാക്കിയ യുവാവിനെ ഷാര്‍ജ പോലീസിലെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. വിവിധ സ്ഥാപന ഉടമകളില്‍ നിന്ന് മോഷണക്കേസുമായി ബന്ധപ്പെട്ട ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ആഫ്രിക്കന്‍ വംശജനാണ് പിടിയിലായത്. പൂട്ടിയിട്ട സ്ഥാപനങ്ങളുടെ മുന്‍വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്നാണ് പ്രതി മോഷണം നടത്തിയിരുന്നത്. പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തുന്നതിനുപുറമെ, കടകളിലെ ചില ഉപകരണങ്ങളും മറ്റും പ്രതി നശിപ്പിക്കുക കൂടി ചെയ്തിരുന്നു.
നഗരത്തിലെ താമസ സ്ഥലത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.