ലഡു വിതരണം ചെയ്തത് തെറ്റ്: സ്പീക്കര്‍

Posted on: March 18, 2015 12:56 pm | Last updated: March 19, 2015 at 12:37 am
SHARE

shakthan nതിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ ലഡുവിതരണം ചെയ്തത് തെറ്റാണെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. ലഡുവിതരണം ചെയ്തവരെ താക്കീത് ചെയ്യും. സ്പീക്കറുടെ ഡയസില്‍ കയറിയവര്‍ക്കെതിരെ മാത്രമാണ് ഇപ്പോള്‍ നടപടിയെടുത്തത്. ഇക്കാര്യത്തില്‍ ഭരണ-പ്രതിപക്ഷഭേദം നോക്കിയിട്ടില്ലെന്നും ശക്തന്‍ പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി പെരുന്നയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശക്തന്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും അദ്ദേഹം ചര്‍ച്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.