ഭൂമിയേറ്റെടുക്കല്‍ ബില്‍: പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നല്‍കി

Posted on: March 17, 2015 7:43 pm | Last updated: March 17, 2015 at 7:43 pm
SHARE

sonia-gandhiന്യൂഡല്‍ഹി :നിര്‍ദ്ദിഷ്ട ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിപക്ഷം രാഷ്ട്പതിക്ക് നിവേദനം നല്‍കി. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. നയത്തില്‍ നിന്നും മോദി സര്‍ക്കാരിനെ വിലക്കണമെന്നും പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയതിന് ശേഷമായിരുന്നു നിവേദനം സമര്‍പ്പിച്ചത്. പത്ത് പ്രതിപക്ഷ പാര്‍ട്ടികളാണ് മാര്‍ച്ചില്‍ അണിനിരന്നത്. പാര്‍ലിമെന്റില്‍ നിന്നും കാല്‍നടയായാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.