Connect with us

National

കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലും ഹരിയാനയില്‍ ക്രിസ്ത്യാന്‍ പള്ളി തകര്‍ത്ത സംഭവത്തിലും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി. കന്യാസ്ത്രീക്കെതിരായ അതിക്രമം സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹരിയാനയില്‍ നിര്‍മ്മാണം തുടരുന്ന ക്രിസ്ത്യന്‍ പള്ളിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഇരു സംഭവങ്ങളും ആശങ്കയുളവാക്കുന്നതാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
പശ്ചിമബംഗാളില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് വൃദ്ധയായ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായത്. കവര്‍ച്ചാ സംഘമാണ് പീഡനത്തിനിരയാക്കിയത്. പൊലീസ് പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുകയും എട്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേന്ദ്രം നേരത്തെ ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഹരിയാനയില്‍ ഹിസാറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ക്രിസ്ത്യന്‍ പള്ളിയിലെ കുരിശുമാറ്റി ഒരു സംഘം ആളുകള്‍ ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കുകയായിരുന്നു. പള്ളി അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് 14 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.