Connect with us

Kozhikode

സേവാഗ്രാം പഠിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ വിദ്യാര്‍ഥികളായെത്തി

Published

|

Last Updated

കോഴിക്കോട്: ആശയവ്യത്യാസങ്ങളും അഭിപ്രായ ഭിന്നതകളും മറന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ പഠിതാക്കളായെത്തി. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) ഒരുക്കിയ സേവാഗ്രാം ഗ്രാമകേന്ദ്രം ശില്‍പ്പശാലയിലാണ് ജില്ലയിലെ 50തില്‍ പരം രാഷ്ട്രീയ നേതാക്കള്‍ വിദ്യാര്‍ഥികളായെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താഴെത്തട്ടില്‍ വ്യാപിപ്പിക്കുന്നതിനും സര്‍ക്കാറിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി ആവിഷ്‌കരിച്ച സേവാഗ്രാം കേന്ദ്രങ്ങള്‍ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാക്കാന്‍ രാഷ്ട്രീയഭേദം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉറപ്പുനല്‍കി.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ ഓരോ വാര്‍ഡിലും ഒന്ന് വീതം ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ ചില വാര്‍ഡുകളില്‍ ഇതിനകം തന്നെ ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാല പഞ്ചായത്ത് ഉപഡയറക്ടര്‍ എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കില ജില്ലാ ട്രെയിനിംഗ് കോ ഓര്‍ഡിനേറ്റര്‍ യു വി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി അംഗങ്ങളായ സി രാധാകൃഷ്ണന്‍, എം ബാലകൃഷ്ണന്‍ സംബന്ധിച്ചു.
ശില്‍പശാലയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ മൊയ്തീന്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ് ഐ), കെ ചന്ദ്രന്‍ മാസ്റ്റര്‍ (സി പി എം), ഉമ്മര്‍ പാണ്ടികശാല (മുസ്‌ലിം ലീഗ് ), വി പി വാസുദേവന്‍ (ബി ജെ പി), എ കെ ചന്ദ്രന്‍ മാസ്റ്റര്‍ (സി പി ഐ), പി മനോജ് കുമാര്‍ (കേരള കോണ്‍ഗ്രസ് എം), ടി പി വിജയന്‍ (എന്‍ സി പി), സി വീരാന്‍കുട്ടി (കേരള കോണ്‍ഗ്രസ് ജെ), ജെ എന്‍ പ്രേംബാസില്‍ (ജനതാദള്‍ യു), കെ കെ ചന്ദ്രഹാസന്‍ (സി എം പി), ലൂസിയാമ്മ (ആം ആദ്മി), കെ അഹമ്മദ് (എസ് ഡി പി ഐ) സംബന്ധിച്ചു.

Latest