വണ്ടി ചെക്കുനല്‍കി കബളിപ്പിച്ച റിസോര്‍ട്ട് മാനേജര്‍ അറസ്റ്റില്‍

Posted on: March 17, 2015 5:38 am | Last updated: March 17, 2015 at 12:38 am
SHARE

തൊടുപുഴ: സ്വകാര്യ ചിട്ടികമ്പനിക്കു ചെക്കുനല്‍കി കബളിപ്പിച്ച റിസോര്‍ട്ട് മാനേജരെ പോലിസ് അറസ്റ്റു ചെയ്തു. കോഴഞ്ചേരി തൃക്കട്ടൂര്‍ മാടശേരിമടം ഹരീന്ദ്രന്‍ നായരുടെ മകന്‍ ശ്രീജേഷ്(32) നെയാണു ചിട്ടിക്കമ്പനിയുടെ പരാതിയെ തുടര്‍ന്നു മൂന്നാര്‍ പോലിസ് അറസ്റ്റു ചെയ്തത്. മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ അസി. മാനേജരാണ് ഇയാള്‍. ചിട്ടിക്കമ്പനിയില്‍ നിന്നും പണമെടുത്ത ശ്രീജേഷ് പണം നല്‍കേണ്ട തിയതികളില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്കുകള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്കും പിന്നീട് കോട്ടയത്തേക്കും കടന്നു. കോട്ടയത്തുനിന്നാണ് പ്രതി പിടിയിലായത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി.