സമസ്ത സാരഥികള്‍ക്ക് സ്വീകരണവും മാസാന്ത സ്വലാത്ത് മജ്‌ലിസും ബായാറില്‍

Posted on: March 17, 2015 5:37 am | Last updated: March 17, 2015 at 12:38 am
SHARE

ബായാര്‍: പതിനായിരങ്ങള്‍ സംഗമിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസും സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് എം അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ എന്നിവര്‍ക്ക് സ്വീകരണവും ഈമാസം 20ന് മഗ്‌രിബ് നിസ്‌ക്കാരാനന്തരം ബായാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ്യയില്‍ നടക്കും. ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. ഇ സുലൈമാന്‍ മുസ്‌ലിയാരും എം അലികുഞ്ഞി മുസ്‌ലിയാര്‍ ആത്മീയോപദേശം നല്‍കും. കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സുലൈമാന്‍ കരിവള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി ആവളം, സിദ്ദീഖ് ലത്വീഫി, അബ്ദുര്‍റസാഖ് മദനി, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.