കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടു പേര്‍ പിടിയില്‍

Posted on: March 15, 2015 12:33 pm | Last updated: November 4, 2015 at 7:37 pm
SHARE

nun_rape_accused_cctv_

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഗംഗ്നപൂരില്‍ 72 കാരിയായ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പിടികൂടി. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ പിടികൂടിയവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ കുറിച്ച് ജില്ലാ കലക്ടര്‍ പി ബി സലീം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തെ കുറിച്ച് സിഐഡി അന്വേഷണം നടക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. റാണാഘാട്ട് സബ് ഡിവിഷനിലെ കോണ്‍വെന്റ് സ്‌കൂളില്‍ ഒരു സംഘം ഇരച്ച് കയറുകയായിരുന്നു. ഇവരില്‍ മൂന്നോ, നാലോ പേര്‍ മുതിര്‍ന്ന കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു. സ്‌കൂളില്‍ നിന്ന് 12 ലക്ഷം രൂപ കവര്‍ന്ന ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. അവശയായ കന്യാസ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിനിരയായതായി അറിഞ്ഞത്.