സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

Posted on: March 14, 2015 11:36 am | Last updated: March 15, 2015 at 12:06 pm
SHARE

accidentതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളില്‍ നാലു മരണം. കണ്ണൂരില്‍ രണ്ടിടത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

ചക്കരക്കല്ലിനടുത്ത് മുഴപ്പാലയില്‍ രാവിലെ നടക്കാനിറങ്ങിയ സ്ത്രീകളുടെ മേല്‍ ടിപ്പര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. മുഴപ്പാല സ്വദേശിയും മയ്യില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുമായ സുലോചന, അംഗന്‍വാടി ജീവനക്കാരിയായ പത്മാവതി എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ രണ്ട് പേരും മരിച്ചു.

പയ്യാമ്പലം പളളിയാം മൂലയ്ക്ക് സമീപം മണല്‍ ലോറി കയറി യുവാവ് മരിച്ചു. ലോറിക്കടിയില്‍ ഉറങ്ങുകയായിരുന്ന ആറംകോട്ടം സ്വദേശി പ്രജീഷ് ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ മേഖലയില്‍ കടല്‍ മണല്‍ കടത്ത് വ്യാപകമാണ്. ബന്ധുക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കി.കോട്ടയം കോഴായില്‍ പാല്‍ വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പുനലൂര്‍ സ്വദേശി ബിനു ആണ് മരിച്ചത്.