മഞ്ചേരി മെഡിക്കല്‍ കോളജിലെ നവീകരിച്ച ശിശുവാര്‍ഡ് സമര്‍പ്പിച്ചു

Posted on: March 14, 2015 10:49 am | Last updated: March 14, 2015 at 10:49 am
SHARE

മഞ്ചേരി: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉപഹാരമായി സാന്ത്വനം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നവീകരിച്ച മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമര്‍പ്പിച്ചു.
സംസ്ഥാനത്ത് 60 സര്‍ക്കാര്‍ ആശുപത്രികളിലെ 60 വാര്‍ഡുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ജാമിഅ ഹികമിയ്യ പ്രസിഡന്റ് സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, എസ് എം എ സംസ്ഥാന സെക്രട്ടറി പ്രഫ. കെ എം എ റഹീം, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, മഞ്ചേരി പ്രസ് ഫോറം സെക്രട്ടറി ബശീര്‍ കല്ലായി, ശിശുരോഗ വിദഗ്ധരായ ഡോ. ജയ പ്രകാശ്, ഡോ. ഷിബു കിഴക്കാത്ര പ്രസംഗിച്ചു. സാന്ത്വനം മെഡിക്കല്‍സ് പരിസരത്ത് നടന്ന സമര്‍പ്പണ സംഗമം മെഡിക്കല്‍ കോളജ് പീഡീയാട്രീഷ്യന്‍ ഡോ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയര്‍മാന്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി സ്വാഗതവും ഒ എം എ റശീദ് നന്ദിയും പറഞ്ഞു.