മാണി ബജറ്റ് അവതരിപ്പിച്ചത് അനുമതിയോടെ: സ്പീക്കര്‍

Posted on: March 13, 2015 12:40 pm | Last updated: March 13, 2015 at 10:33 pm
SHARE

shakthan nതിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് തന്റെ അനുമതിയോടെയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. മൈക്കില്ലാത്തതിനാല്‍ ആംഗ്യത്തിലൂടെ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ബജറ്റവതരണം കഴിയും വരെ സഭയില്‍ ഇരുന്നു. പ്രതിപക്ഷം തന്നെ തടയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിയുടെ സീറ്റ് മാറ്റിയത് അപേക്ഷ കിട്ടിയതിനാലാണ്. സഹകരണ മന്ത്രിയുടേയും ധനമന്ത്രിയുടേയും സീറ്റുകളാണ് പരസ്പരം മാറ്റിയതെന്നും സ്പീക്കര്‍ പറഞ്ഞു.
ഇന്ന് നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ ചരിത്രത്തിലൊരിക്കലും ഇല്ലാത്തതാണ്. ഇന്നു നടന്ന സംഭവങ്ങള്‍ വളരെ മോശവും നിര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു.