ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമത്സരം; സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യക്ക് വിജയം

Posted on: March 12, 2015 10:36 pm | Last updated: March 13, 2015 at 5:55 pm
SHARE

 

chhetri-india-nepalഗോഹട്ടി: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പഴയ കാല പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ ഇന്ത്യ നേപ്പാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

വൈസ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവിലാണ് നേപ്പാളിനെ തകര്‍ത്തത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഛേത്രിയുടെ രണ്ടു ഷോട്ടുകളും നേപ്പാള്‍ വലകുലുക്കിയത്. 53ാം മിനുട്ടിലും,71ാം മിനുട്ടിലുമാണ് ഛേത്രി ഗോള്‍ സ്വന്തമാക്കിയത്.