സാമൂഹിക തിന്മക്കെതിരെ പണ്ഡിത കൂട്ടായ്മ അനിവാര്യം: കൊമ്പം

Posted on: March 12, 2015 11:05 am | Last updated: March 12, 2015 at 11:05 am
SHARE

ഹസനിയ്യ നഗര്‍: രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് തുരങ്കം വെക്കുന്നവര്‍ക്കെതിരെയും യുവതലമുറയില്‍ വ്യാപകമാകുന്ന സാമുഹ്യതിന്മക്കെതിരെ പണ്ഡിത കൂട്ടായ്മ അനിവാര്യമാണെന്ന് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ അഭിപ്രായപ്പെട്ടു.
ഹസനിയ്യ ക്യാംപ്‌സില്‍ അല്‍ ഇഹ്‌സാല്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം, സ്‌നേഹസമൂഹം,സുരക്ഷിതരാജ്യം പ്രമേയത്തില്‍ ഏപ്രില്‍ 24, 25, 26 തീയതികളില്‍ നടക്കുന്ന ജാമിഅ ഹസനിയ്യ സമ്മേളനം വിജയിപ്പിക്കാനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും സംഗമം തീരുമാനിച്ചു. പ്രചരണത്തിന്റെ ‘ാഗമായി 13 സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചരണ സമ്മേളനങ്ങള്‍ക്ക് പുറമെ ഏറണാകുളം, ആലപ്പുഴ, തൃശൂര്‍, ബായാര്‍, നീലഗിരി, മഞ്ചേരി, വളാഞ്ചേരി ഏഴ് കേന്ദ്രങ്ങളില്‍ വിളംബര സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
എന്റെ ഫള്കസ്, എന്റെ ചുമര്‍ പദ്ധതി വിജയിപ്പിക്കുകയും കേരളത്തിലെ നൂറോളം മഹല്ലുകളില്‍ നമ്മുടെ മക്കള്‍ നമ്മുടതാവണം വിഷയത്തില്‍ കുടുംബസംഗമങ്ങള്‍ നടത്തും. അല്‍ഇഹ് സാന്‍ ആശ്വാസനിധിയില്‍ നിന്നും സഹായവിതരണം അലി അന്‍വരി വയനാടിന് നല്‍കി കൊണ്ട് കൊമ്പം മുഹമ്മദ് മുസ് ലിയാര്‍ നിര്‍വഹിച്ചു.
ഹസനിയ്യ പ്രിന്‍സിപ്പാള്‍ കെ കെ അബൂബക്കര്‍ മുസ് ലിയാര്‍ താഴെക്കോട് അധ്യക്ഷത വഹിച്ചു. ഖാലിദ് ഫൈസി ഉദ്ഘാടനം ചെയ്തു. തൗഫീഖ് അല്‍ഹസനി ജൈനിമേട് വിഷയാവതരണം നടത്തി. സിദ്ദീഖ് അല്‍ഹസനി നിസാമി സ്വാഗതവും മുഹമ്മദ് ഹസനി പള്ളിപ്പുറം നന്ദിയും പറഞ്ഞു. അബൂബക്കര്‍ അഹ്‌സനി ആലുവ പ്രസംഗിച്ചു.