മുന്നറിയിപ്പില്ലാതെ വീടുകളിലെത്തി റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കുന്നതായി പരാതി

Posted on: March 12, 2015 10:53 am | Last updated: March 12, 2015 at 10:53 am
SHARE

ഗൂഡല്ലൂര്‍: മുന്നറിയിപ്പില്ലാതെ വീടുകളിലെത്തി റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കുന്നതായി പരാതി. ഓവാലി പഞ്ചായത്തിലെ എല്ലമല, പെരിയശോല തുടങ്ങിയ സ്ഥലങ്ങളിലാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് പരിശോധനക്ക് എത്തുന്നത്. ആളുകള്‍ ജോലിക്ക് പോകുന്ന സമയത്താണ് പരിശോധനക്കെത്തുന്നതെന്നാണ് ജനങ്ങളുടെ പരാതി. പൂട്ടിക്കിടക്കുന്ന വീടുകളിലുള്ളവര്‍ കേരളത്തിലാണെന്നും ഇത്തരം കാര്‍ഡുകള്‍ കള്ളകാര്‍ഡുകളാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്നറിയിപ്പില്ലാതെ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥര്‍ വീട് പൂട്ടിക്കിടക്കുന്നവരുടെ കാര്‍ഡുകള്‍ കള്ളകാര്‍ഡുകളായാണ് പരിഗണിക്കുന്നത്. ഇപ്പോള്‍ കാര്‍ഡ് ഉടമകള്‍ ഗൂഡല്ലൂര്‍ ടി എസ് ഒ ഓഫീസ് കയറിയിറങ്ങുകയാണ്. തങ്ങള്‍ ഇവിടെ സ്ഥിരമായി താമസിക്കുന്നവരാണെന്ന് ചൂണ്ടികാട്ടി രേഖാമൂലം അപേക്ഷ നല്‍കണം. ഇത് കാരണം ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.