Connect with us

International

താരങ്ങളുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം: ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അര്‍ജന്റീനയില്‍

Published

|

Last Updated

വില്ല കാസ്‌ലെ (അര്‍ജന്റിന): പത്ത് പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫ്രഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥര്‍ അര്‍ജന്റീനയില്‍ . ഫ്രാന്‍സിലെ പ്രസിദ്ധസ്‌പോര്‍ട്‌സ് ,ടി വി റിയാലിറ്റി ഷോയിലെ താരങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ട് ഫ്രഞ്ച് ഓഫിസര്‍മാര്‍ അര്‍ജന്റീന സൈനികര്‍ക്കൊപ്പം അന്വേഷണത്തില്‍ പങ്കെടുക്കും. ലാ റിയോഖാ മേഖലയിലെ ക്ലേശകരമായ മലനിരകള്‍ പിന്നിട്ടതിന് ശേഷവും എന്ത് കൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കമിയ്യെ മുഫാത്ത് , ഫ്‌ളോറന്‍സ് ആര്‍ത്താഉദ് എന്ന ഒളിമ്പിക് നീന്തല്‍ ചാമ്പ്യന്‍മാരും, അലെക്‌സിസ് വാസ്റ്റിന്‍ എന്ന ഒളിമ്പിക് ബോക്‌സര്‍ താരവും അടങ്ങുന്ന സ്‌പോര്‍ട്‌സ് താരങ്ങളും, ഫ്രഞ്ച് ടിവി യിലെ അഞ്ച് ജീവനക്കാരും രണ്ട് അര്‍ജന്റീന പൈലറ്റുമാരുമാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ വില്ല കാസ്‌ലെക്കടുത്തുള്ള വടക്കു പടിഞ്ഞാറന്‍ നഗരത്തില്‍ നിന്നും തലസ്ഥാന മേഖലയിലെ മോര്‍ച്ചറിയിലേക്ക് അടിയന്തര സഹായ പ്രവര്‍ത്തകര്‍ മാറ്റി. തിരച്ചറിയപ്പെടാന്‍ സാധിക്കാത്തവിധം മൃതദേഹങ്ങള്‍ കരിഞ്ഞിരുന്നുവെന്ന് സുരക്ഷാ വിഭാഗംതലവന്‍ ലൂയിസ് സെസാര്‍ അങ്കുലോ പറഞ്ഞു.

Latest